
ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പൊതു വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പ്രവേശിക്കാന്‍ തവക്കല്‍നാ (Tawakkalna) ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന് എടുക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നീക്കമെന്ന് കിഴക്കന്‍ പ്രവിശ്യ ആരോഗ്യ വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു.
കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാനും സഞ്ചാരാനുമതി നിയന്ത്രിക്കാനും വേണ്ടി പുറത്തിറക്കിയ ആപ്ലികേഷനാണ് തവക്കല്‍നാ. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ആപ്ലിക്കേഷനാണിത്. ഈ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്താനും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും മുന്നറിയിപ്പുകള്‍ യഥാസമയം ലഭ്യമാക്കാനും ഉപകരിക്കും.
ദേശീയ വിവര കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ആപ്ലികേഷന്‍ പുറത്തിറക്കിയത്. കോവിഡ് പ്രതിരോധ പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.