
അബുദാബി: സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അബുദാബിയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം മസ്ദാര്‍ സിറ്റിയിലായിരുന്നു ഇത്തവണത്തെ പരിശോധന.
വിവിധ സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പിസിആര്‍ ടെസ്റ്റിനു എത്തിയിരുന്നു. ഞായറാഴ്ച സ്കൂള്‍ തുറക്കും. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റും 411 വരെയുള്ളവര്‍ക്ക് സലൈവ ടെസ്റ്റുമാണ് (ഉമിനീര് പരിശോധ) നടത്തിവരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.