Currency

കോവിഡ് വ്യാപനം: കുവൈത്തില്‍ രണ്ട് തീവ്രപരിചരണ വാര്‍ഡുകള്‍ കൂടി സജ്ജീകരിച്ചു

സ്വന്തം ലേഖകന്‍Sunday, February 14, 2021 2:01 pm

കുവൈത്ത് സിറ്റി: കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കുവൈത്തില്‍ രണ്ട് തീവ്രപരിചരണ വാര്‍ഡുകള്‍ കൂടി സജ്ജീകരിച്ചു. പ്രതിദിനം 30 ഓളം രോഗികളെ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാനാണ് ജാബിര്‍ ആശുപത്രിയില്‍ രണ്ട് വാര്‍ഡുകള്‍ കൂടി സ്ഥാപിച്ചത്.

ശൈഖ് ജാബിര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. നാദില്‍ അല്‍ അവാദി ആണ് ഇക്കാര്യം അറിയിച്ചത്. തീവ്രപരിചരണ രോഗികളില്‍ കൂടുതലും പ്രായമായവരും മാറാരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമാണെന്നും മിക്കവരുടെയും നില ഗുരുതരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ 1021 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ഉള്ളത്.

ജനങ്ങള്‍ ആരോഗ്യസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x