Currency

കുവൈത്തില്‍ നാല് ദിവസത്തെ പൊതു അവധി

സ്വന്തം ലേഖകന്‍Wednesday, February 17, 2021 11:47 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്ച വരെയായിരിക്കും അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം പുനഃരാരംഭിക്കും.

അവധി സംബന്ധിച്ച് സിവില്‍ സര്‍വീസസ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകാരം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x