
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി മുഖം പാസ്പോര്‍ട്ടിന്റെ കണ്ണാടി. ടിക്കറ്റ് ചെക്കിങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേയ്ക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന അതിനൂതന സംവിധാനം നിലവില്‍ വന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചത്. പാസ്പോര്‍ട്ട് എന്നല്ല, ബോഡിങ്പാസ്സ് വരെ ഈ നടപടികള്‍ക്ക് ആവശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്വെയര് അതാത് സമയത്ത് വേണ്ടത് ചെയ്യും.
അഞ്ചു മുതല്‍ 9 വരെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ യാത്രാ നടപടി പൂര്‍ത്തിയാകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജിഡിആര്‍എഫ്എ ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നിര്‍വഹിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.