Currency

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദ കുവൈത്തില്‍ നിര്യാതയായി

സ്വന്തം ലേഖകന്‍Thursday, February 25, 2021 9:57 am

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ (കെ.കെ.എം.എ) രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദത്തു കുഞ്ഞബ്ദുള്ള( 53) കുവൈത്തില്‍ നിര്യാതയായി. ഹൃദായാഘാതത്തെ തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കവെയാണ് മരണം. 20 ദിവസത്തിലേറെയായി ചികിത്സയിലായിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പുറത്തേക് വരുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടന്‍തന്നെ തിരികെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമാണ് സഗീര്‍ തൃക്കരിപ്പൂര്‍. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ സാമൂഹ്യക്ഷേമ സംഘടനയായ കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്റെ (കെകെഎംഎ) സ്ഥാപകനാണ് ഇക്വേറ്റ് പെട്രോകെമിക്കല്‍ കമ്പനിയുടെ പേഴ്സണല്‍ അഡ്മിനിസ്‌ട്രേറ്ററായ സാഗീര്‍ തൃക്കരിപ്പൂര്‍. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദേഹം വളരെ സജീവമാണ്.

കുവൈത്തിലെ മലയാളികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും കേരളത്തിലെ സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങളെ പിന്തുണച്ചുകൊണ്ട് സാമൂഹിക ഉത്തരവാദിത്തത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനയും അദേഹത്തെ ഗര്‍ഷോം പ്രവാസി രത്ന അവാര്‍ഡിന് അര്‍ഹനാക്കിയിരുന്നു.

ഭര്‍ത്താവിന്റെ കൂടെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സേവന സമര്‍പിതയായിരുന്നു നിര്യാതയായ സൗദത്താ. പരേതനായ മൂസാന്‍ഹാജി, ബീഫാത്തിമ എന്നിവരുടെ മകളാണ്. കാസര്‍കോട് ജില്ലയില്‍ പടന്ന തെക്കെകാട് സ്വദേശിയാണ്. മക്കള്‍ – ഡോ സുവാദ് അബ്ദുല്ല (സഹകരന ആശുപത്രി പയ്യന്നൂര്‍) സമ അബ്ദുല്ല (ഖത്തര്‍). മരുമക്കള്‍: ഡോ. അഷ്റഫ് സഹകരന ആശുപത്രി പയ്യന്നൂര്‍. അഫ്ലഹ് കണ്ണൂര്‍.

സഹോദരങ്ങള്‍: സീനത്ത്, മറിയം, ഖദീജഷുകുര്‍, മുസ്തഫ, മുനീര്‍. ഉമ്മ: ബീഫതിമ, ഉപ്പ: പരേതനായ മൂസന്‍ കുട്ടി ഹാജി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x