
അബുദാബി: യാത്രാ നടപടികളില്‍ ഇളവുള്ള ഗ്രീന്‍ രാജ്യങ്ങളുടെ എണ്ണം അബുദാബി 12ല്‍ നിന്ന് 10 ആക്കി കുറച്ചു. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടിക പരിഷ്‌കരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യക്കാരെല്ലാം റെഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുക.
ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണെ, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ്ലന്‍ഡ്, മൊറീഷ്യസ് എന്നീ രാജ്യങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഇടംപിടിച്ചത്.
അതേസമയം റെഡ് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീനുമുണ്ട്. വാക്‌സീന്‍ എടുത്തവരും വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കാളികളായവരും റെഡ് രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കില്‍ ക്വാറന്റീനില്‍ ഇരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.