Currency

മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കളുമായെത്തുന്നവര്‍ക്ക് ഇനി മുതല്‍ നികുതി

സ്വന്തം ലേഖകന്‍Friday, March 19, 2021 11:44 am

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കും. രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്ക് പരമാവധി കൊണ്ട് വരാവുന്ന വസ്തുക്കളുടെ മൂല്യം മൂവായിരം റിയാലായി നിജപ്പെടുത്തി. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. കര, വ്യോമ, ജല മാര്‍ഗം രാജ്യത്തേക്കെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും നിബന്ധന ബാധകമായിരിക്കും.

സൗദി കസ്റ്റംസിന്റേതാണ് പുതിയ തീരുമാനം. ഉപയോഗിച്ചിട്ടില്ലാത്ത പുതിയ വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. എന്നാല്‍ വിദേശങ്ങളില്‍ ഉപയോഗിച്ച വസ്തുക്കള്‍ തിരികെ കൊണ്ട് വരുന്നതിന് നിയമം ബാധകമായിരിക്കില്ലെന്നും അതികൃധര്‍ കൂട്ടിചേര്‍ത്തു.

യാത്രക്കാര്‍ കൂടെ കൊണ്ട് വരുന്ന വസ്തുക്കളെ കുറിച്ചും പണത്തെ കുറിച്ചുമുള്ള വിവിരങ്ങള്‍ യാത്രക്ക് മുമ്പായി കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്ന് അതോറിറ്റി നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റംസ് അതോറിറ്റിയുടെ വെബ് പോര്‍ട്ടല്‍ വഴിയാണ് ഇതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x