
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വാക്സിന് സ്വീകരിച്ചവരെ യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നൊഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് പതിനാലു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിബന്ധനയില്‍ ഇളവ് നല്‍കാനാണ് ആലോചിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് പൂര്‍ണമായി ഒഴിവാക്കുകയോ പതിനാലു ദിവസം എന്നത് ഏഴാക്കി ചുരുക്കുകയോ ചെയ്യാമെന്ന നിര്‍ദേശമാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്.
വാക്സിന് സ്വീകരിച്ച യാത്രക്കാരെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നൊഴിവാക്കണമെന്ന് പാര്‍ലമെന്റിലും നിര്‍ദേശം ഉയര്‍ന്നിരുന്നു. വിവിധ രാജ്യങ്ങള്‍ വാക്സിന് സ്വീകരിച്ചവര്‍ക്ക് സമാനമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
അതിനിടെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് ഊര്‍ജ്ജിതമാക്കുന്നതിനായി വാക്സിനേഷന് കേന്ദ്രങ്ങള്‍ ശനി മുതല്‍ വ്യാഴം വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഇതുവരെ നാലര ലക്ഷം പേരാണ് കുവൈത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.