Currency

ന്യൂസൗത്ത് വെയിൽസിൽ എച്ച് എസ് സി പരീക്ഷകൾ ആരംഭിച്ചു

സ്വന്തം ലേഖകൻThursday, October 13, 2016 9:55 am

77,000 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ മന്ത്രി അഡ്രിയാൻ പിക്കോളി എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു.

സിഡ്നി: ന്യൂ സൗത്ത് വെയിൽസിൽ എച്ച് എസ് സി പരീക്ഷകൾക്ക് തുടക്കം. 77,000 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ മന്ത്രി അഡ്രിയാൻ പിക്കോളി എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു. എച്ച്എസ്സി പരീക്ഷകൾ ജീവിതത്തിന്റെ അന്ത്യമോ തുടക്കമോ അല്ലെന്നും അതിനാൽ യാതൊരുവിധ സമ്മദ്ദവുമില്ലാതെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇംഗ്ലീഷ് പരീക്ഷയോടെയാണ് എച്ച് എസ് സി പരീക്ഷകൾക്ക് തുടങ്ങിയത്. അമിത സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മാനസികാരോഗ്യവകുപ്പ് റീച്ച്ഔട്ട് പ്രത്യേക ഓൺലൈൻ ക്യാമ്പെയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ നാലിനാണു പരീക്ഷകൾ കഴിയുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x