Currency

വിദേശികളുടെ ചികിത്സ; വര്‍ഷാവസാനത്തോടെ 5 ആരോഗ്യ കേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍Tuesday, March 30, 2021 3:58 pm

കുവൈത്ത് സിറ്റി: വിദേശികളെ ചികിത്സിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് ആശുപത്രി കമ്പനി (ദമാന്‍) ഈ വര്‍ഷം അവസാനത്തോടെ 5 ആരോഗ്യകേന്ദ്രങ്ങള്‍ സജ്ജമാക്കും. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളെയും ഉള്‍ക്കൊള്ളിച്ചാണ് 5 കേന്ദ്രങ്ങള്‍. ഒരു കേന്ദ്രത്തിന് കീഴില്‍ 20 ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

ഫാമിലി മെഡിസിന്‍, കുട്ടികളുടെ ചികിത്സ, ഡെന്റല്‍ ക്ലിനിക് എന്നിങ്ങനെയാകും അവ. അഹമ്മദിയിലും ജഹ്റയിലും ഇന്‍ഷുറന്‍സ് ആശുപത്രികളില്‍ 300 വീതം കിടക്കകള്‍ ഉണ്ടാകും. വിദഗ്ധ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ സേവനം ക്ലിനിക്കുകളില്‍ ഉറപ്പാക്കിയാകും പ്രവര്‍ത്തനം. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ക്ലിനികള്‍ പൂര്‍ണ സജ്ജമാക്കും വിധമാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.

വിദേശികളില്‍ നിന്ന് ഈടാക്കുന്ന വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസ് 50 ദിനാറിന് പകരം 130 ആയിരിക്കുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച് കമ്പനി പഠനം നടത്തുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x