
കുവൈത്ത് സിറ്റി: റമസാന്‍ പ്രമാണിച്ച് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം മാറ്റി. മിഷ്റഫ് പ്രദര്‍ശന നഗരിയിലെ കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. നസീമിലും മസായിലുമുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ 1 മണിവരെയും വൈകിട്ട് 7 മുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്‌കൂളുകളിലുമുള്ള കേന്ദ്രങ്ങള്‍ രാത്രി 8 മുതല്‍ 12 വരെയാണ് പ്രവര്‍ത്തിക്കുക. റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തില്‍ പറയുന്ന സ്ഥലത്തും സമയത്തും കൃത്യമായി എത്തണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.