Currency

ബഹ്‌റൈന്‍ യാത്രക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍ കോഡ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ഇന്ത്യന്‍എംബസി

സ്വന്തം ലേഖകന്‍Wednesday, May 5, 2021 4:30 pm

മനാമ: ബഹ്‌റൈനിലേക്കുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യു.ആര്‍ കോഡ് പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് ഇന്ത്യന്‍ എംബസി അധിക്യതര്‍. ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ നിശ്ചിത രൂപത്തില്‍ റിസള്‍ട്ട് ലഭിക്കാത്തതിനാല്‍ ചില യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ പ്രശ്‌നം നേരിട്ടതിനെ തുടര്‍ന്നാണ് അറിയിപ്പ്.

ബഹ്‌റൈനിലേക്കുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളില്‍ ഐ.സി.എം.ആര്‍ അംഗീകൃത ലാബില്‍ നടത്തിയ കോവിഡ് ടെസ്റ്റിന്റെ റിസല്‍ട്ടാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത്. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ ഒഴികെ എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. എന്നാല്‍, ചില യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റിലെ കോഡ് ബഹ്‌റൈന്‍ എമിഗ്രേഷനില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ പേരും മറ്റ് വിവരങ്ങളും നിശ്ചിത രൂപത്തിലല്ല ലഭിച്ചത്.

ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പി.ഡി.എഫ് രൂപത്തില്‍ ലഭിക്കാത്തതാണ് പ്രശ്‌നമായത്. യാത്രക്കാര്‍ നാട്ടില്‍നിന്ന് തന്നെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണില്‍ ക്യൂ.ആര്‍ കോഡ് സ്‌കാനര്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നിശ്ചിത രൂപത്തിലല്ലെങ്കില്‍ ലാബുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും അധിക്യതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x