Currency

ആസുപത്രിയിൽ വീണ് പരിക്കേൽക്കുന്ന വൃദ്ധരുടെ എണ്ണം കൂടുന്നു; പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി

സ്വന്തം ലേഖകൻWednesday, October 19, 2016 6:32 pm

ആശുപത്രികളിൽ വീണ് പരിക്കേൽക്കുന്ന വൃദ്ധരായ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ റോയൽ കോളെജ് ഓഫ് ഫിസിഷ്യൻസ് ഇത് സംബന്ധിച്ച പ്രത്യേക മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

ലണ്ടൻ: ആശുപത്രികളിൽ വീണ് പരിക്കേൽക്കുന്ന വൃദ്ധരായ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ റോയൽ കോളെജ് ഓഫ് ഫിസിഷ്യൻസ് ഇത് സംബന്ധിച്ച പ്രത്യേക മാർഗ നിർദേശങ്ങൾ പുറത്തിറക്കി. വീണ് പരുക്കേറ്റിട്ടുള്ളവര്‍ നഴ്‌സുമാരോടും ഡോക്ടര്‍മാരോടും സഹായം ആവശ്യപ്പെടണമെന്നും എഴുന്നേല്‍ക്കാന്‍ വാക്കിംഗ് സ്റ്റിക്കുകള്‍ ഉപയോഗിക്കേണ്ടതാണെന്നും ഇതിൽ പറയുന്നു.

വീഴാനുള്ള സാധ്യത കൂടുതലായതിനാൽ ഓർമ്മക്കുറവുള്ളവർക്ക് പ്രത്യേക കെയർ പ്ലാനുകളും നിർദേശിക്കുന്നുണ്ട്. പ്രായമേറിയവർക്ക് അവരുടെ കൈയ്യെത്തും ദൂരത്ത് സഹായത്തിനായി ആളെ വിളിക്കാൻ ബെൽ സ്ഥാപിക്കണമെന്നതടക്കമുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഗൈഡ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആശുപത്രികൾക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

എന്‍എച്ച്എസ് ട്രസ്റ്റുകളിലും മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകളിലും പ്രതിവര്‍ഷം 240,000 വൃദ്ധർക്കാണ് വീണ് പരിക്കേൽക്കുന്നതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x