വീട്ടുകാരുടെ നിര്‍ബന്ധത്തിന് മൂലം ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങേണ്ടി വരുമെന്ന കാരണത്താൽ ഷാർജയിലെ ഏഷ്യൻ വംശജനായ യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി.
ഷാർജ: വീട്ടുകാരുടെ നിര്‍ബന്ധത്തിന് മൂലം ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങേണ്ടി വരുമെന്ന കാരണത്താൽ ഷാർജയിലെ ഏഷ്യൻ വംശജനായ യുവാവ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. താത്പര്യമില്ലാത്ത യുവതിയുമായുള്ള രണ്ടാം വിവാഹത്തിന് യുവാവിന്റെ കുടംബം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടർന്നാണ് യുവാവ് ജനനേന്ദ്രിയം മുറിച്ച് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായ പരുക്കേറ്റ യുവാവിനെ അല്‍ ഖാസിം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. നിലവില്‍ യുവാവിന് നാട്ടിൽ ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്. എന്നിരിക്കെ രണ്ടാം വിവാഹത്തില്‍ നിന്നും രക്ഷ നേടാനായാണ് യുവാവ് ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്. യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.