Currency

ഓസ്ട്രേലിയയിൽ പ്രായമായ മാതാപിതാക്കളെ നോക്കുന്നവർക്ക് ലഭിക്കുന്ന സർക്കാർ സേവനങ്ങൾ

സ്വന്തം ലേഖകൻMonday, October 31, 2016 9:42 am

ഓസ്ട്രേലിയയിൽ കഴിയുന്ന പ്രവാസികൾ പലരും തങ്ങളൂടെ മാതാപിതാക്കളെയും പ്രായമായ ബന്ധുക്കളെയും രാജ്യത്തേക്ക് കൊണ്ട് വന്ന് കൂടെ താമസിപ്പിക്കുന്നതും പതിവാണ്. ഇതിനായി അവർ പ്രതിഫലം ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നതായിരിക്കാം വാസ്തവം. എന്നിരുന്നാലും ഇത്തരക്കാർ ഓസ്ട്രേലിയൻ സർക്കാർ ചില സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം..

ഇന്ത്യൻ സംസ്കാരം അനുസരിച്ച് പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതും അവരുടെ കാര്യങ്ങൾ നോക്കുന്നതും ഒരു കടമയായിട്ടാണ് മക്കൾ കണ്ടുപോരുന്നത്. അതിനാൽ തന്നെ ഓസ്ട്രേലിയയിൽ കഴിയുന്ന പ്രവാസികൾ പലരും തങ്ങളൂടെ മാതാപിതാക്കളെയും പ്രായമായ ബന്ധുക്കളെയും രാജ്യത്തേക്ക് കൊണ്ട് വന്ന് കൂടെ താമസിപ്പിക്കുന്നതും പതിവാണ്. ഇതിനായി അവർ പ്രതിഫലം ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നതായിരിക്കാം വാസ്തവം. എന്നിരുന്നാലും ഇത്തരക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ ചില സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം..

  • കെയറെർ സപ്പോർട്ട് ഗ്രൂപ്

2011 സെൻസസിലെ കണക്കുകൾ പ്രകാരം 1.9 മില്യൺ ആളുകളാണ് പ്രതിഫലം വാങ്ങാതെ പ്രായാധിക്യമുള്ള ബന്ധുക്കളെയും മാതാപിതാക്കളെയും ശുശ്രൂഷിക്കുന്നത്. ഇവരെ കെയറെർ ആയാണ് സർക്കാർ പരിഗണിക്കുന്നത്. ഇതിൽ മൂന്നിൽ ഒരാളൂടെയും രണ്ടാം ഭാഷയാണ് ഇംഗ്ലീഷ്. ഇത്തരം കെയറർമാരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പങ്കുവയ്ക്കുവാൻ കെയറർ സപ്പോർട്ട് ഗ്രൂപ്പിനെ ആശ്രയിക്കാം. ഈ സേവനം രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാണ്. അതിനായി ഈ ലിങ്ക് ഉപയോഗിക്കാം – goo.gl/8xhDoj

  • കൗൺസിലിങ്

പ്രായമായവരുടെ സംരക്ഷണവും ശുശ്രൂഷയും ഏറ്റെടുത്ത കെയറർക്ക് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടതായൊക്കെ തോന്നിയേക്കും, ഇത് പിരിമുറുക്കം വർധിക്കാൻ ഇടയാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്കു സർക്കാർ നൽകുന്ന കൗൺസിലിങ് സേവനം സഹായകരമായേക്കാം. അതിനായി ഈ ലിങ്ക് ഉപയോഗിക്കുക – http://www.carersnsw.org.au/how-we-help/counselling

  • വിശ്രമകേന്ദ്രങ്ങൾ

കെയറർമാർക്കായി വിശ്രമകേന്ദ്രങ്ങളും ലഭ്യമാണ്. പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം വിശ്രമകേന്ദ്രങ്ങൾ ഒരു ആശ്വാസമാകാം.

  • ധനസഹായം

ഓസ്‌ട്രേലിയൻ സർക്കാർ പ്രായാധിക്യമുള്ളവരെ നോക്കുന്നവർക്കായി ഒരു ചെറിയ തുക ധനസഹായമായി നൽകുന്നുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ 123.50 ഡോളറാണ് കെയറർക്ക് സെൻട്രലിങ്കിൽ നിന്നും ലഭിക്കുന്നത്. കൂടാതെ നിങ്ങളുടെ യോഗ്യതയനുസരിച്ച് മറ്റ് അലവൻസുകളും ലഭിക്കുന്നതാണ്. ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ സെന്റർലിങ്ക് വെബ്സൈറ്റ് സന്ദർശിക്കുക – https://www.humanservices.gov.au/customer/subjects/payments-carers

  • ദ്വിഭാഷി സേവനങ്ങൾ

കെയറർക്ക് അനുഭവപ്പെടുന്ന മാനസികപിരിമുറുക്കങ്ങൾ പങ്കുവെക്കുന്നതിന് വിവിധ ഭാഷകളിൽ സേവനം ഉറപ്പാക്കുന്നുണ്ട്. നിങ്ങളുടെ ഭാഷയിൽ സേവനം ലഭ്യമല്ലെന്നു തോന്നിയാൽ 13 14 50 എന്ന നമ്പറിൽ ഒരു ദ്വിഭാഷിയുടെ സഹായത്തിനു അഭ്യർത്ഥിക്കാവുന്നതുമാണ്. 

കൂടുതൽ വിവരങ്ങൾക്ക് – http://www.carersaustralia.com.au/

അല്ലെങ്കിൽ 1800 242 636 എന്ന നമ്പറിൽ ബന്ധപ്പെടുക


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x