കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടുതല്‍ അനുഭവപ്പെട്ട ഒക്ടോബര്‍ മാസമാണ് കഴിഞ്ഞു പോകുന്നതെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്യുറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിങ് സെന്റര്‍ അധികൃതർ അറിയിച്ചു.
ബെംഗളൂരു: കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടുതല്‍ അനുഭവപ്പെട്ട ഒക്ടോബര്‍ മാസമാണ് കഴിഞ്ഞു പോകുന്നതെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്യുറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിങ് സെന്റര്‍ അധികൃതർ അറിയിച്ചു. സാധാരണഗതിയില്‍ ഒക്ടോബര്‍ മാസം പകുതിയോടെ തെക്ക് പടിഞ്ഞാറ് മണ്‍സൂണ്‍ നിന്ന് വടക്ക് കിഴക്ക് മണ്‍സൂണിലേക്ക് മാറുന്നതിനാല്‍ മഴ ലഭിക്കാറുണ്ടെങ്കിലും ഈ മാസം നല്ല മഴ ലഭിച്ചില്ല.
ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് സാധാരണഗതിയില്‍ 128 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കാറ്. ഈ ഒക്ടോബറില്‍ വെറും 28 മില്ലീ മീറ്റര്‍ മാത്രമാണ് മഴ ലഭിച്ചിരിക്കുന്നത്. ശരാശരി 29-30 ഡിഗ്രി ചൂട് അനുഭവപ്പെടാറുള്ള ഒക്ടോബറില്‍ ഇപ്രാവശ്യം ശരാശരി 32 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.