Currency

പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍; കേരളാ ഡിബേറ്റ് ഫോറത്തിന്റെ ടെലിഫോണ്‍ ഡിബേറ്റ് ഇന്ന്

സ്വന്തം ലേഖകൻMonday, October 31, 2016 6:28 pm

കേരളാ ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നാളെ യു.എസ്.എ. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ടെലിഡിബേറ്റ് നടത്തുന്നു. നവംബര്‍ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം 8 മണി മുതല്‍ കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് മാതൃകയിലാണ് ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നത്.

ഹൂസ്റ്റണ്‍: കേരളാ ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നാളെ യു.എസ്.എ. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ടെലിഡിബേറ്റ് നടത്തുന്നു. നവംബര്‍ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം 8 മണി മുതല്‍ കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് മാതൃകയിലാണ് ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ഡോണള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരി ക്ലിന്റണ്‍ എന്നിവരുടെ പിന്നില്‍ ഇരുചേരികളില്‍ നിലയുറപ്പിച്ചുകൊണ്ട് അമേരിക്കന്‍ മലയാളി പ്രമുഖര്‍ ആരോഗ്യപരമായി സംവാദത്തിൽ ഏർപ്പെടൂം. സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍ നിന്നായി മുന്നൂറില്‍പരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോണ്‍ ഡയല്‍ ചെയ്ത് ടെലികോണ്‍ഫറന്‍സ് ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്. ഡയല്‍ ചെയ്യേണ്ട നമ്പര്‍: 1-605-562-3140 അക്‌സസ് കോഡ്: 605988


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x