ഇന്ത്യന്‍ ഐടി പ്രഫഷണലുകള്കൾക്ക് വലിയ തിരിച്ചടിയാകുന്ന തരത്തിലുള്ള മാറ്റങ്ങളും പുതിയ വിസാ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്. യൂറോപ്പിന് പുറത്തുള്ളവർക്ക് ബ്രിട്ടണിലേക്ക് കുടിയേറുക ദുഷ്കരമാക്കുന്ന പുതിയ നിയമത്തിലെ പ്രധാന നിബന്ധനകൾ ഇവയാണ്.
ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനു പുറത്തുപോകാന്‍ തീരുമാനിച്ച ബ്രിട്ടന് പുതിയ വിസ നിയമം പ്രഖ്യാപിച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ വിസാ നിയമം. ഇന്ത്യന്‍ ഐടി പ്രഫഷണലുകള്കൾക്ക് വലിയ തിരിച്ചടിയാകുന്ന തരത്തിലുള്ള മാറ്റങ്ങളും പുതിയ വിസാ നിയമത്തിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യന്‍ ഐടി ഉദ്യോഗസ്ഥരില്‍ ബ്രിട്ടനിലുള്ളവരില് 90 ശതമാനവും ഐസിടി വിസയിലൂടെയാണ് എത്തിയത് എന്നതിനാൽ ഐസിടി വിസയിലെ മാറ്റമാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുക. യൂറോപ്പിന് പുറത്തുള്ളവർക്ക് ബ്രിട്ടണിലേക്ക് കുടിയേറുക ദുഷ്കരമാക്കുന്ന പുതിയ നിയമത്തിലെ പ്രധാന നിബന്ധനകൾ ചുവടെ കൊടുക്കുന്നു.
- നവംബര്‍ 24 നു ശേഷം ടയര്‍ 2 ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍ (ഐസിടി) വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയ ശമ്പളം 30,000 പൗണ്ട് ആയി ഉയര്‍ത്തി.
- ടയര്‍ 2 വില്‍ ഉള്‍പ്പെടുന്ന വൈദഗ്ദ്ധ്യമേറിയ തൊഴിലാളികള്‍ക്കുള്ള മിനിമം ശമ്പള പരിധി 25000 പൗണ്ടായി ഉയർത്തി
- ടയര്‍ 2 വില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്ന ഐസിടി സ്കില്‍സ് ട്രാന്‍സ്ഫര്‍ വിഭാഗം ഒഴിവാക്കി.
- ടയര്‍2 വിലെ ഐസിടി ഗ്രാജ്വേറ്റ് ട്രയിനികള്ക്കുള്ള മിനിമം ശമ്പള പരിധി 24800 പൗണ്ടില്‍ നിന്ന് 23000 പൗണ്ടായി കുറച്ചു
- ഒരുവര്‍ഷം സ്പോണ്സര്ക്ക് വീസ നല്കാവുന്ന ഗ്രാജ്വേറ്റ് ട്രയിനികളുടെ എണ്ണം 20 ആയി ഉയര്‍ത്തി
- അക്കാദമിക് പ്രോഗ്രഷന്‍ നിയമത്തിലെ ഭേദഗതി, ഡോക്ടറേറ്റ് എക്സ്റ്റന്‍ഷന്‍ സ്കീമില്‍ മെയ്ന്റനന്‍സ്, വിദേശ യോഗ്യതകള്‍ സംബന്ധിച്ച തെളിവ്, യുകെ യോഗ്യത സംബന്ധിച്ച തെളിവ്, കൂടാതെ ചെറിയ ടെക്നിക്കല്‍ അഡ്ജസ്റ്റുമെന്റുകള്‍ എന്നിവ ടയര്‍ 4 വീസയില്‍ ഉള്‍പ്പെടുത്തി
- യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യക്കാരുടെ കുടുംബാംഗങ്ങൾക്ക് ബ്രിട്ടനിൽ സ്ഥിരതാമസത്തിന് നിർദ്ദിഷ്ട ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നാല് വര്‍ഷം താമസിച്ചാല്‍ റസിഡന്‍സി സെറ്റില്‍മെന്റിന് അപേക്ഷിക്കാമെന്നതിനാൽ 2.5 വര്‍ഷം കഴിയുമ്പോഴേക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുണ്ടെന്ന് ഇവർ തെളിയിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.