Currency

ഇരട്ടപൗരത്വം സംബന്ധിച്ച നിബന്ധനകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻFriday, November 4, 2016 7:33 pm

ഇരട്ടപൗരത്വം ആവശ്യമായിട്ടുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നൽകണമെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ഷെയ്ഖ് അഹ്‌മദ്‌ ബിൻ ഇസ അൽ ഖലീഫ പറഞ്ഞു.

മനാമ: ഇരട്ടപൗരത്വം കൈവശപ്പെടുത്തുന്നത് സംബന്ധിച്ച നിബന്ധനകൾ ബഹ്റൈൻ പ്രഖ്യാപിച്ചു. ഇരട്ടപൗരത്വം ആവശ്യമായിട്ടുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നൽകണമെന്ന് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ നാഷണാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ഷെയ്ഖ് അഹ്‌മദ്‌ ബിൻ ഇസ അൽ ഖലീഫ പറഞ്ഞു.

ഓൺലൈനിൽ ജി.ഡി.എൻ.പി.ആർ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അറബി ഭാഷയിൽ മാത്രമാണ് അപേക്ഷകളുള്ളത്. വൈകാതെ ഇത് ഇംഗ്ലീഷിലും ആരംഭിക്കും. നിബന്ധനകൾ എല്ലാം കണക്കിലെടുത്ത് ഇരട്ടപൗരത്വം കൈവശം വയ്ക്കുന്നതിനു യോഗ്യത ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x