ഫ്ളാഷ് സെയില്‍ ഓഫർ ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ്. 2017 മാര്‍ച്ച് 31 വരെയുള്ള യാത്രകൾക്ക് ഇത് ഉപയോഗിക്കാം.
ദുബായ്: ശൈത്യകാല വിമാനയാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിൽ നിന്നും ഇന്ത്യയിലേക്ക് ഫ്ലാഷ് സെയിലുമായി എമിറേറ്റ്സ് എയർലൈൻസ്. ഇതുപ്രകാരം ഇന്ത്യയിലേക്കുള്ള യാത്രാ നിരക്ക് 1000 ദിര്‍ഹത്തിലും താഴെയാണ്. ഫ്ളാഷ് സെയില്‍ ഓഫർ ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ്. 2017 മാര്‍ച്ച് 31 വരെയുള്ള യാത്രകൾക്ക് ഇത് ഉപയോഗിക്കാം.
ഇന്ത്യയ്ക്ക് പുറമെ, പാകിസ്താനിലേക്കും ഈ ഓഫർ ലഭ്യമാണ്. ദുബായ്-മുംബൈ റൂട്ടില്‍ 980 ദിര്‍ഹമാണ് യാത്രാനിരക്ക്. ദുബായിയില്‍ നിന്നും കറാച്ചിയിലേക്ക് 970 ദിര്‍ഹവും ഈടാക്കും. ദുബായ്-ദില്ലി, ദുബായ്-കൊളംബോ യാത്രകള്‍ക്ക് 1100 ദിര്‍ഹവും, ദുബായിയില്‍ നിന്നും ഹൈദരാബാദ്, ചെന്നൈ, കൊച്ചി, സിയല്‍കോട്ട് എന്നിവടങ്ങളിലേക്ക് 1200 ദിര്‍ഹവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.