പ്രായം മാനദണ്ഡമാക്കാതെ ഡ്രൈവിംഗ് പരീക്ഷയില്‍ വിജയിക്കുന്ന എല്ലാവര്ക്കും ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.
അബുദാബി: യുഎഇയില്‍ പ്രായം നോക്കാതെ താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സ് നൽകൂന്ന സംവിധാനം വന്നേക്കും. പ്രായം മാനദണ്ഡമാക്കാതെ ഡ്രൈവിംഗ് പരീക്ഷയില്‍ വിജയിക്കുന്ന എല്ലാവര്ക്കും ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം. നിലവില്‍ പതിനെട്ട് മുതല്‍ 21 വയസുവരെയുള്ളവര്‍ക്ക് വ്യവസ്ഥകളോടെ താല്‍ക്കാലിക ലൈസന്‍സ് നല്‍കുന്നുണ്ട്. ഇതിനാണ് പ്രായം മാനദണ്ഡമാക്കേണ്ടതില്ലെന്ന നിർദേശം.
ഒരുവര്‍ഷത്തിനിടെ 12 ബ്ലാക്ക് മാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ ഡ്രൈര്രുടെ ലൈസന്‍സ് റദ്ദാക്കാനും നിർദേശമുണ്ട്. നിലവിൽ 24 ബ്ലാക്ക് മാര്ക്കായാലാണ് ലൈസന്‍സ് നഷ്ടപ്പെടുക. ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്ന ഡ്രൈവര്‍മാരുടെ ബ്ലാക്ക് മാര്‍ക്ക് കാലാവധി 3 വര്‍ഷം വരെ നീട്ടാനും പുതിയ നിർദേശങ്ങളിൽ പറയുന്നു. സ്കൂള്‍ പരിസരം, പാര്‍പ്പിട കെട്ടിട മേഖലകളിലെ റോഡുകളില്‍ പരമാവധി വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാക്കി കുറയ്ക്കാനും സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.