അഭയാർത്ഥികൾക്കെതിരെയുള്ള മനുഷ്യത്വരഹിത സമീപനങ്ങളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി.
സിഡ്നി: അഭയാർത്ഥികൾക്കെതിരെയുള്ള മനുഷ്യത്വരഹിത സമീപനങ്ങളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി. അഭയാർത്ഥി കേന്ദ്രങ്ങളിൽ അഭയാർത്ഥികൾ നേരിടുന്ന ദുരിതകഥകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ് അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം രാജ്യത്തുയർന്നിരിക്കുന്നത്. അവരും തങ്ങളെ പോലെ മനുഷ്യന്മാർ തന്നെയാണെന്നും മാനുഷിക പരിഗണന അർഹിക്കുന്നവരുമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മനൂസ്, നവുര തുടങ്ങിയ അഭയാർത്ഥി കേന്ദ്രങ്ങളിൽ അഭയാർത്ഥികൾ നേരിടുന്ന ദുരിതങ്ങൾ ആരോഗ്യപ്രവർത്തകരാണ് അടുത്തിടെ പുറംലോകത്തെ അറിയിച്ചത്. സിഡ്നിയിലെ ഹൈഡ് പാർക്കിൽ നിന്നും സർക്കുലർ ക്വയിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ അയായിരത്തോളം പേരാണ് പങ്കെടുത്തത്. മെൽബൺ, ന്യൂകാസിൽ, കൈൻസ്, ഹൊബാർട്ട്, ഡാർവിൻ എന്നിവിടങ്ങളിലും പ്രതിഷേധ മാർച്ച് നടക്കുകയുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.