Currency

പൊതുമേഖലയിൽ സേവനമനുഷ്ടിക്കുന്ന പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ അനുമതി

സ്വന്തം ലേഖകൻWednesday, November 9, 2016 5:42 pm

ബഹ്റൈനിലെ പൊതുമേഖലയിൽ സേവനമനുഷ്ടിക്കുന്ന അമ്പത് ശതമാനം പ്രവാസി ജീവനക്കാരെയും പിരിച്ചുവിടുന്നതിന് എംപിമാർ അംഗീകാരം നൽകി.

മനാമ: ബഹ്റൈനിലെ പൊതുമേഖലയിൽ സേവനമനുഷ്ടിക്കുന്ന അമ്പത് ശതമാനം പ്രവാസി ജീവനക്കാരെയും പിരിച്ചുവിടുന്നതിന് എംപിമാർ അംഗീകാരം നൽകി.  സർക്കാർ മേഖലയിലെ ബഹ്‌റിനികളല്ലാത്ത 50 ശതമാനം പേരെ പിരിച്ചു വിടുന്നതുമായി സംബന്ധിച്ച നിർദ്ദേശത്തെ അനുകൂലിച്ചാണ് ഭൂരിപക്ഷം എം.പിമാരും വോട്ട് രേഖപ്പെടുത്തിയത്.

ബഹ്‌റിനികളല്ലാത്തവരിൽ പകുതി ജോലിക്കാരെ അവരുടെ വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ ജോലിയിൽ നിന്നും പിരിച്ചുവിടും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എം.പി.ജലാൽ കാഥേം ആണ് ഈ നിർദേശം മുന്നോട്ട് വെച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x