ബഹ്റൈനിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഏർപ്പെടുത്തുന്നു. പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന ഈ നിർദേശത്തിന് എം.പിമാർ അനുമതി നൽകിക്കഴിഞ്ഞു.
മനാമ: ബഹ്റൈനിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഏർപ്പെടുത്തുന്നു. പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന ഈ നിർദേശത്തിന് എം.പിമാർ അനുമതി നൽകിക്കഴിഞ്ഞു. എം.പി മുഹമ്മദ് അൽ അഹമ്മദ് മുന്നോട്ട് വെച്ച നിർദ്ദേശം അടിയന്തിരമായി പരിഗണിക്കണമെന്ന് ഒരുകൂട്ടം എം.പിമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എം.പിമാർക്കിടയിൽ നിർദ്ദേശം വോട്ടിങ്ങിന് വെച്ചത്.
6,00,000ലധികം പ്രവാസികളാണ് ബഹ്റൈനിൽ ജോലി ചെയ്യുന്നത്.ഇവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഈടാക്കുന്നത് വഴി രാജ്യത്തിന് കൂടുതൽ വരുമാനം ലഭ്യമാകും.
0.5 മുതൽ 1 ശതമാനം വരെ ഫീസ് മാത്രമേ ഏർപ്പെടുത്തുകയുള്ളൂ എന്നും അതിനാൽ പ്രവാസികൾക്ക് കൂടുതൽ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നുമാണ് എം.പിമാർ പറയുന്നത്. നേരത്തെ, രാജ്യത്തിനു പുറത്തേയ്ക്ക് അയക്കുന്ന പണത്തിൽ നിന്നും ചെറിയൊരു ശതമാനം ഫീസ് ആയി ഈടാക്കാമെന്ന് ഫിനാൻഷ്യൽ ആന്റ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയും അഭിപ്രായപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും