Currency

ഇ-ബേ ബെംഗളൂരു സെന്ററിലെ 100 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻThursday, November 10, 2016 2:25 pm

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സെന്ററുകളിലേക്ക് ജോലികള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് കൂട്ട പിരിച്ചുവിടലെന്നാണ് കമ്പനിയുടെ വിശദീകരണം.

ബെംഗളുരു: ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ഇ- ബേയുടെ ബെംഗളൂരു സെന്ററിലെ നൂറോളം ജീവനകകർക്ക് ജോലി നഷ്ടമായി. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സെന്ററുകളിലേക്ക് ജോലികള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് കൂട്ട പിരിച്ചുവിടലെന്നാണ് കമ്പനിയുടെ വിശദീകരണം.

ഇനി മുതൽ കമ്പനിയുടെഉല്‍പന്ന, വികസന വിഭാഗങ്ങള്‍ മാത്രമായിരിക്കും ഇവിടെ പ്രവര്‍ത്തിക്കുകയെന്നു കമ്പനി വാഗ്താവ് അറിയിച്ചു. എല്ലാ ടെക്നോളജി തൊഴിലുകളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നൂറു പേരെയാണ് പിരിച്ചുവിട്ടതെന്നാണ് പ്രാഥമിക വിവരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x