2016 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 39,723 പേരാണ് വാടക വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
ലണ്ടൻ: ബ്രിട്ടണിൽ പ്രതിദിനം ശരാശരി 108 പേരെ വാടകവീട്ടില്‍ നിന്ന് പുറത്താക്കുന്നു. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 39,723 പേരാണ് വാടക വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടത്. രാജ്യത്ത് പുതിയ വീടുകള്‍ വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനൊപ്പം വാടക നിരക്ക് കുത്തനെ ഉയരുകയും ചെയ്യുന്നു.
നിയമ മന്ത്രാലയം തയാറാക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 1.37 ലക്ഷം പേര്‍ക്ക് ഏതിനിമിഷവും വാടകവീട് നഷ്ടപ്പെടാവുന്നതാണ്. ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതും സാധാരണക്കാരന് അപ്രാപ്യമാംവിധം വാടകനിരക്ക് ഉയർന്നതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും 8 ബില്യണ്‍ പൗണ്ട് ഇതിനായി മാറ്റിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.