Currency

സ്വകാര്യ ആശുപത്രികളുടെ നിലവാരമളക്കാന്‍ ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻTuesday, November 15, 2016 11:11 am

ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളുടെ നിലവാരമളക്കാന്‍ ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തുന്നു. നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ)യാണ് ഇത് നടപ്പിലാക്കുക.

മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളുടെ നിലവാരമളക്കാന്‍ ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തുന്നു. നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ)യാണ് ഇത് നടപ്പിലാക്കുക. ഡയമണ്ട്, പ്ളാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെയാണ് ഗ്രേഡിങ്. അടുത്ത വര്‍ഷം മുതൽ ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വരും.

ആശുപത്രികൾ നൽകുന്ന സേവനങ്ങളുടെ നിലവാരം, രോഗീപരിചരണം, മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം, ഭരണം, രോഗീസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാകും ഗ്രേഡിംഗ്.  ഓരോ മൂന്ന് വർഷം കൂടുമ്പോഴും ആശുപത്രികളുടെ നിലവാരം വിലയിരുത്തും. കുറഞ്ഞ സ്കോർ ലഭിക്കുന്ന ആശുപത്രികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ നിലവാരം ഉയർത്താൻ നിർദേശവും നൽകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x