Currency

ബിഎംടിസി സ്മാര്‍ട് കാര്‍ഡ് സംവിധാനം നിലവിൽ വന്നു

സ്വന്തം ലേഖകൻTuesday, November 15, 2016 10:22 pm

ബാംഗ്ലൂർ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) നടപ്പാക്കുന്ന സ്മാർട് കാർഡ് സംവിധാനം നിലവിൽ വന്നു. ശാന്തിനഗർ ഡിപ്പോയ്ക്കു കീഴിലെ തിരഞ്ഞെടുത്ത 20 ബസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കാർഡ് പരീക്ഷിക്കുന്നത്.

ബെംഗളൂരു∙ ബാംഗ്ലൂർ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) നടപ്പാക്കുന്ന സ്മാർട് കാർഡ് സംവിധാനം നിലവിൽ വന്നു. ശാന്തിനഗർ ഡിപ്പോയ്ക്കു കീഴിലെ തിരഞ്ഞെടുത്ത 20 ബസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കാർഡ് പരീക്ഷിക്കുന്നത്. കാർഡ് സ്വൈപ്പ് ചെയ്യാനുള്ള സംവിധാനമടങ്ങിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് (ഇടിഎം) ഈ ബസുകളിലെ കണ്ടക്ടർമാർ ഉപയോഗിക്കുന്നത്.

സ്മാർട് കാർഡ് വന്നതോടെ ടിക്കറ്റ് തുക നൽകിയാൽ ബാക്കി കിട്ടാനുള്ള പ്രയാസവും ചില്ലറ നൽകാനുള്ള ബുദ്ധിമുട്ടും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ബിഎംടിസി ബസ് ടെർമിനലുകളിലെ പാസ് കൗണ്ടറുകളിൽ നിന്ന് 25 രൂപയ്ക്ക് സ്മാർട് കാർഡ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 100 രൂപ മുതൽ 500 രൂപയ്ക്ക് വരെ റീചാർജ് ചെയ്യാൻ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x