വിലക്കുറവാണു സ്ഥാപനം പ്രഖ്യാപിക്കുന്നതെങ്കിൽ മൊത്തം വിലയുടെ 25 ശതമാനവും വിറ്റഴിക്കലാണെങ്കിൽ വിൽക്കുന്ന സാധനങ്ങൾക്കു 40 ശതമാനവും വിലക്കുറവു വേണമെന്നും വ്യവസ്ഥയുണ്ട്.
ഷാർജ: യു.എ.ഇയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വിലകുറച്ച് സാധനങ്ങൾ വിൽക്കണമെങ്കിൽ ഇനി മുൻകൂർ അനുമതി വാങ്ങണം. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ സഖ്‌ർ അൽ ഖാസിമി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
വിലക്കുറവിൽ സാധനങ്ങൾ നൽകുന്ന തീയതിയും അവസാനിപ്പിക്കുന്ന തീയതിയും വ്യക്തമാക്കുന്ന അപേക്ഷയാണു സമർപ്പിക്കേണ്ടത്. വിലക്കുറവാണു സ്ഥാപനം പ്രഖ്യാപിക്കുന്നതെങ്കിൽ മൊത്തം വിലയുടെ 25 ശതമാനവും വിറ്റഴിക്കലാണെങ്കിൽ വിൽക്കുന്ന സാധനങ്ങൾക്കു 40 ശതമാനവും വിലക്കുറവു വേണമെന്നും വ്യവസ്ഥയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.