ബഹ്റൈനിലെ ബാച്ചിലർ തൊഴിലാളികൾക്കായി ദ്വീപ് നിർമ്മിക്കണമെന്ന് നിർദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ.
മനാമ: ബഹ്റൈനിലെ ബാച്ചിലർ തൊഴിലാളികൾക്കായി ദ്വീപ് നിർമ്മിക്കണമെന്ന നിർദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ. ബാച്ചിലേഴ്സായ പ്രവാസികളുടെ താമസം മൂലം മുഹറഖിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താമസസൗകര്യം, മാർക്കറ്റ്, ആരാധനാലയങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയോടെയായിരിക്കണം ദ്വീപിന്റെ നിർമ്മാണം. വൻ മൂലധനം ആവശ്യമായി വരുമെന്നതിനാൽ തന്നെ പൊതു മേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ വേണം പദ്ധതി നടപ്പിലാക്കാൻ – അദ്ദേഹം വ്യക്തമാക്കി. ബാച്ചിലർ തൊഴിലാളികളുടെ താമസം റെസിഡൻഷ്യൽ ഏരിയകളിൽ നിന്നും മാറ്റണമെന്ന നിർദേശം ഷൂറ കൗൺസിലിന്റെ പരിഗണനയിലിരിക്കെയാണ് കൗൺസിലർ ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വെച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.