Currency

നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡൻസ് അഫേയ്ഴ്സിന്റെ ആസ്ഥാ­നം മാറ്റുന്നു

സ്വന്തം ലേഖകൻThursday, November 17, 2016 10:03 am

നിലവിൽ തലസ്ഥാനത്തെ എക്സിബിഷൻസ് അവന്യുവിലാണ് എൻ.പി.ആർ.എ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആവശ്യത്തിനു സൗകര്യമില്ലെന്ന കാര്യം വിലയിരുത്തിയാണു പുതിയ സ്ഥലം അനുവദിക്കുന്നത്.

മനാമ: നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡൻസ് അഫേയ്ഴ്സ് (എൻ.പി.ആർ.എ) ജനറൽ ഡയറക്ടറേറ്റിന് പുതിയ ആസ്ഥാനം ലഭിക്കും. നിലവിൽ തലസ്ഥാനത്തെ എക്സിബിഷൻസ് അവന്യുവിലാണ് എൻ.പി.ആർ.എ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആവശ്യത്തിനു സൗകര്യമില്ലെന്ന കാര്യം വിലയിരുത്തിയാണു പുതിയ സ്ഥലം അനുവദിക്കുന്നത്.

എൻ.പി.ആർ.എയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രദേശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മതിയായ സൗകര്യം ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കണക്കിലെടുത്താണ് എൻ.പി.ആർ.എ ആസ്ഥാനം ഇവിടെ നിന്ന് മാറ്റുന്നത് സംബന്ധിച്ച നിർദ്ദേശത്തിനു ബഹ്റൈൻ നിയമനിർമ്മാണ സഭ അംഗീകാരം നൽകിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x