ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കുമുള്ള വിസയാണ് ആദ്യഘട്ടത്തിൽ നാട്ടില്‍ മെഡിക്കല്‍ പരിശോധന നടത്തി കോണ്‍സുലേറ്റില്‍ നിന്നും ലഭ്യമാക്കുക.
ഷാർജ: വിസ തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് നേരിട്ട് നല്കുന്ന നടപടിയുടെ ഭാഗമായി യു.എ.ഇ തൊഴില്‍വിസക്ക് നാട്ടില്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി. ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കുമുള്ള വിസയാണ് ആദ്യഘട്ടത്തിൽ നാട്ടില്‍ മെഡിക്കല്‍ പരിശോധന നടത്തി കോണ്‍സുലേറ്റില്‍ നിന്നും ലഭ്യമാക്കുക.
ഈ മാസം പത്ത് മുതൽ ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും, വീട്ടുജോലിക്കാര്‍ക്കുമുള്ള തൊഴില്‍വിസകള്‍ തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് തൊഴിലാളിക്ക് നേരിട്ട് നല്കാന് തുടങ്ങിയിരുന്നു. കേരളത്തിലെ അപേക്ഷകര്‍ ആദ്യം ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്സ് അസോസിയേഷന് അഥവാ ഗാംകയുടെ ഓഫിസിലെത്തി മെഡിക്കല്‍ പരിശോധനക്കായി അപേക്ഷിക്കണം.
മെഡിക്കൽ പരിശോധനയ്ക്ക് മൂവായിരത്തി അറുനൂറ് രൂപ ചെലവ് വരും. കേരളത്തില്‍ കോഴിക്കോട്, തിരൂര്‍, മഞ്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ ഗാംക അംഗീകൃത മെഡിക്കല്‍ കേന്ദ്രങ്ങളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.