Currency

സൗദിയിൽ തൊഴിലാളികൾക്കുള്ള പാർപ്പിട നിർമ്മാണം; പുതിയ നിബന്ധനകൾ പുറത്തിറക്കി

സ്വന്തം ലേഖകൻSaturday, November 19, 2016 1:29 pm

സൗദിയിൽ തൊഴിലാളികൾക്കായി പാർപ്പിടം നിർമിച്ച് നൽകുന്നത് സംബന്ധിച്ച പുതിയ നിബന്ധനകൾ പുറത്തിറക്കി.

റിയാദ്: സൗദിയിൽ തൊഴിലാളികൾക്കായി പാർപ്പിടം നിർമിച്ച് നൽകുന്നത് സംബന്ധിച്ച പുതിയ നിബന്ധനകൾ പുറത്തിറക്കി. കെട്ടിട നിർമ്മാണത്തിനു സാധാരണ കെട്ടിടങ്ങൾ നിർമ്മിക്കുന്ന വസ്തുക്കൾ തന്നെ ഉപയോഗിക്കണം. തൊഴിലാളികളുടെ താമസ കെട്ടിടവും ലേബര്‍ കൃാംപും ഇഷ്ടിക, കോണ്‍ക്രീറ്റ്, അലൂമിനിയം,ഗ്ലാസ് എന്നിവയില്‍ നിലവാരമുള്ളതും ഗുണമേന്മയുള്ളതും കൊണ്ടായിരിക്കണം പണിയേണ്ടതെന്നാണു പുതിയ മാനദണ്ഡം.ആസ്ബറ്റോസ്കൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയോ ഭിത്തികളോ ഉപയോഗിച്ച്‌ തൊഴിലാളികൾക്ക് കെട്ടിടം നിർമ്മിച്ച് നൽകുന്നതിനു നിരോധനമുണ്ട്.

മഴയത്ത് ചോർച്ച പാടില്ല, വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നതായിരിക്കണം. കാറ്റ്, വെളിച്ചം എന്നിവ ലഭിക്കുന്ന വിധമായിരിക്കണം കെട്ടിടത്തിന്റെ രൂപകൽപ്പന. ഭക്ഷണം കഴിക്കുന്ന ഹാള്‍ അടുക്കളയോട് ചേര്‍ന്നായിരിക്കണം. അടുക്കളയുടെ തറ ടൈൽസ് പതിച്ചിരിക്കണം. 10 തൊഴിലാളികള്‍ക്ക് ഒരു ടോയ്ലറ്റ് എങ്കിലും ഉണ്ടായിരിക്കണം. തുടങ്ങിയവയാണു പ്രധാന നിബന്ധനകൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x