ബ്രിട്ടണിലെ വിവിധ സർവകലാശാലകളിലെ ഫീസുകൾ വർധിപ്പിക്കാൻ അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്.
ലണ്ടൻ: ബ്രിട്ടണിലെ വിവിധ സർവകലാശാലകളിലെ ഫീസുകൾ വർധിപ്പിക്കാൻ അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. സര്‍വകലാശാലകൾക്ക് റാങ്കിങ് അനുസരിച്ച് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കൊണ്ടുവരുന്ന ഹയര്‍ എജുക്കേഷന്‍ ബില്ലിലാണ് നിർദേശമുള്ളത്. ഇതിനെതിരെയാണു പ്രതിഷേധം.
സര്‍വകലാശാലകളിലെ 95 ശതമാനവും അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷനല്‍ യൂനിയന്‍ ഓഫ് സ്റ്റുഡന്‍റ്സ്, ലെക്ചറര്‍മാരുടെ സംഘടനയായ യൂനിവേഴ്സിറ്റീസ് ആന്‍ഡ് കോളജസ് യൂണിയന്‍ തുടങ്ങിയ സംഘടനകൾ ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. വിദ്യാഭ്യാസരംഗം പൂര്‍ണമായും സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിഷേധക്കാർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.