യു.എ.ഇ. കേന്ദ്രീകരിച്ച് ഗ്രീന്‍ ഹോപ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് തുടക്കമിട്ട പതിനാറുകാരി കെഹ്കഷന്‍ ബസുവാണ് സാധ്യതാപട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. സിറിയയില്‍നിന്നുള്ള മുസൂണ്‍ അല്‍മില്‍ഹാന്‍, കാമറൂണില്‍ നിന്നുള്ള ഡിവിന മാലൂം എന്നിവരാണ് അന്തിമപട്ടികയില്‍ എത്തിയ മറ്റുരണ്ടുപേര്‍.
ദുബായ്: കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാര (ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ്)ത്തിനുള്ള അന്തിമപട്ടികയില്‍ യു.എ.ഇ.യില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിനിയും. 20ന് അന്താരാഷ്ട്ര ശിശുദിനത്തോട് അനുബന്ധിച്ച് നല്‍കുന്ന പുരസ്‌കാരത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് 120 അപേക്ഷകളാണ് ലഭിച്ചിരുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കുട്ടികളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. നൊബേല്‍ സമ്മാനജേതാക്കളാണ് പുരസ്‌കാരം കൈമാറുക.
യു.എ.ഇ. കേന്ദ്രീകരിച്ച് ഗ്രീന്‍ ഹോപ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് തുടക്കമിട്ട പതിനാറുകാരി കെഹ്കഷന്‍ ബസുവാണ് സാധ്യതാപട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. സിറിയയില്‍നിന്നുള്ള മുസൂണ്‍ അല്‍മില്‍ഹാന്‍, കാമറൂണില്‍ നിന്നുള്ള ഡിവിന മാലൂം എന്നിവരാണ് അന്തിമപട്ടികയില്‍ എത്തിയ മറ്റുരണ്ടുപേര്‍.
ഇത്തവണ ഡിസംബര്‍ രണ്ടിന് ഹേഗില്‍ നടക്കുന്ന ചടങ്ങില്‍ 2006ലെ നൊബേല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് പുരസ്‌കാരം സമ്മാനിക്കും. വളരെ ചെറുപ്പംമുതലേ പരിസ്ഥിതി സംരക്ഷണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കെഹ്കഷന്‍. 12ാം വയസ്സിലാണ് മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്ന ഗ്രീന്‍ ഹോപ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇന്ന് 10 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഹോപില്‍ ആയിരത്തില്‍പരം സന്നദ്ധ പ്രവര്‍ത്തകരുണ്ട്. മലാല യൂസുഫ് സായി 2013ല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് അര്‍ഹയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.