അപകടത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷം വേണ്ടി വരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ക്രാഷ് ലാന്‍ഡിങിനിടയില്‍ തീപിടിച്ചത്.
ദുബായ്: ലാന്‍ഡിങിനിടയില്‍ ദുബായ് വിമാനത്താവള റണ്‍വേയില്‍ എമിറേറ്റ്സ് വിമാനം കത്തിയമര്‍ന്നതിനെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വരെ വേണ്ടിവരുമെന്ന് യുഎഇ വ്യോമയാന അധികൃതര്‍. അപകടത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷം വേണ്ടി വരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ക്രാഷ് ലാന്‍ഡിങിനിടയില്‍ തീപിടിച്ചത്. വിമാനം കത്തിയമര്‍ന്നെങ്കിലും യാത്രക്കാരേയും വിമാന ജീവനക്കാരേയും കൃത്യ സമയത്ത് രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ ഒരു അഗ്നിശമന സേനാംഗത്തിന് ജീവന് നഷ്ടപ്പെട്ടിരുന്നു. 30 വര്‍ഷത്തെ എമിറേറ്റ്സ് ചരിത്രത്തിലെ ഏറ്റവും വലിയ അപകടമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്തില്‍ നടന്നത്. യാത്രക്കാരും ജീവനക്കാരും അടക്കം 300 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയില്‍ ഉരഞ്ഞിറങ്ങിയ വിമാനത്തിന്റെ ഇന്ധനടാങ്കില്‍ തീപിടിച്ച് വിമാനം കത്തിയമരുകയായിരുന്നു.
ആഗസ്ത് 3ന് നടന്ന അപകടത്തെ കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സെപ്തംബര്‍ ആറിന് പുറത്തുവിട്ടിരുന്നു. വിമാനത്തിന്റെ പ്രധാന ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടതിന് ശേഷവും ലാന്‍ഡിങ് വേണ്ടെന്ന് വെക്കാന്‍ പൈലറ്റ് ശ്രമിച്ചിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീടാണ് വിശദമായ അന്വേഷണത്തിന് വ്യോമയാന അധികൃതര്‍ ഉത്തരവിട്ടത്. ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദിയാണ് അപകടത്തെ കുറിച്ചുള്ള വിശദ പരിശോധന 2019ല്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.