ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയും ദുബൈയും തമ്മില്‍ നടന്നത് 4800 കോടി ദിര്‍ഹത്തിന്റെ വ്യാപാരം. ദുബൈയുടെ മൊത്തം എണ്ണ ഇതര വ്യാപാരത്തിന്റെ ഏഴുശതമാനമാണിത്. 64700 കോടി ദിര്‍ഹമാണ് ഈ കാലയളവില്‍ രാജ്യത്തിന്റെ എണ്ണ ഇതര വ്യാപാരമൂല്യം.
ദുബായ്: ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയും ദുബൈയും തമ്മില്‍ നടന്നത് 4800 കോടി ദിര്‍ഹത്തിന്റെ വ്യാപാരം. ദുബൈയുടെ മൊത്തം എണ്ണ ഇതര വ്യാപാരത്തിന്റെ ഏഴുശതമാനമാണിത്. 64700 കോടി ദിര്‍ഹമാണ് ഈ കാലയളവില്‍ രാജ്യത്തിന്റെ എണ്ണ ഇതര വ്യാപാരമൂല്യം. ദുബൈ കസ്റ്റംസ് പുറത്തുവിട്ട കണക്കു പ്രകാരം 2900 കോടി ദിര്‍ഹത്തിന്റെ ഇറക്കുമതിയാണ് നടന്നത്. 600കോടി ദിര്‍ഹത്തിന്റെ കയറ്റുമതിയും 1300 കോടി ദിര്‍ഹത്തിന്റെ പുനകയറ്റുമതിയും നടന്നു.
പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനവും തുടര്‍ന്ന് വിവിധ യുഎഇ നേതാക്കളുടെ ഇന്ത്യാ സന്ദര്‍ശനവും സാമ്പത്തിക വാണിജ്യ രംഗത്ത് വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കി. അന്തര്‍ദേശീയ വ്യാപാരത്തിന്റെ മുഖ്യകേന്ദ്രം എന്ന നിലയില്‍ ദുബൈയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുമായുള്ള വ്യാപാരത്തിന് പിന്തുണ നല്‍കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ കസ്റ്റംസ് സീനിയര്‍ മാനേജര്‍ അഹ്മദ് അബുദല്‍ സലാം കാസിം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക രംഗത്ത് ഇനിയും മുന്നേറ്റം ഉറപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.