ഗതാഗതനിരീക്ഷണത്തിനായി 2017 മധ്യത്തോടെ ദുബായ് എമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗതത്തിരക്ക്, അപകടങ്ങൾ, തടസ്സങ്ങൾ തുടങ്ങിയവ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാനാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്.
ദുബായ്: ഗതാഗതനിരീക്ഷണത്തിനായി 2017 മധ്യത്തോടെ ദുബായ് എമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗതത്തിരക്ക്, അപകടങ്ങൾ, തടസ്സങ്ങൾ തുടങ്ങിയവ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാനാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്. ഡ്രോണുകളെ നിയോഗിക്കുന്നത് സംബന്ധിച്ച് ദുബൈ സിവിൽ ഏവിയേഷൻ അധികൃതരുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.
ഡ്രോണുകളിലെ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും വിവരങ്ങളും ഡ്രോണുകളില്‍ നിന്ന് കണ്ട്രോള് സെന്ററിലേക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് ആര്.ടി.എ. ഡയറക്ടര്‍ ഖാലിദ് അല്‍ അവാധി പറഞ്ഞു. എവിടെയൊക്കെയാണ് ഡ്രോണുകളെ വിന്യസിക്കണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.