സതേൺ ഗവർണറ്റിലെ ഇസാടൗൺ ബ്ലോക്ക് 840ലുള്ള റോഡ് 4013ന്റെ നവീകരണം പൂർത്തിയായി. വർക്സ്, മുനിസിപ്പാലിറ്റിസ് അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണു ഇക്കാര്യം അറിയിച്ചത്.
മനാമ: സതേൺ ഗവർണറ്റിലെ ഇസാടൗൺ ബ്ലോക്ക് 840ലുള്ള റോഡ് 4013ന്റെ നവീകരണം പൂർത്തിയായി. വർക്സ്, മുനിസിപ്പാലിറ്റിസ് അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണു ഇക്കാര്യം അറിയിച്ചത്. ആകെ 1.695 കിലോമീറ്റർ ആണ് ഈ റോഡിന്റെ നീളം. ഈ റോഡിന്റെ പ്രധാനപ്പെട്ട എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്.
നോർത്തിലെ ഇസ്തിക ബാൽ ഹൈവേ മുതൽ സൗത്തിലെ റോഡ് 41ലുള്ള റൗണ്ട്എബൗട്ട് വരെയാണ് പദ്ധതിയിലുൾപ്പെടുന്നതെന്ന് മന്ത്രാലയത്തിലെ ആക്ടിംഗ്് റോഡ്സ് പ്രോജക്ട്സ് ആന്റ് മെയിൻന്റനൻസ് ഡയറക്ടർ ഫത്തി അൽ ഫരിയ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.