Currency

ശൈത്യകാലം വരവറിയിച്ചു; ബഹ്റൈനിൽ കനത്ത മഴ, വെള്ളപ്പൊക്കം

സ്വന്തം ലേഖകൻSaturday, November 26, 2016 3:37 pm

ബഹ്റൈനിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് മഴയെത്തി. വ്യാപകമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം പൊങ്ങിയത് ജനജീവിതത്തെ ബാധിച്ചു.

മനാമ: ബഹ്റൈനിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് മഴയെത്തി. വ്യാപകമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം പൊങ്ങിയത് ജനജീവിതത്തെ ബാധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പല ഭാഗങ്ങളിലും മിനുറ്റുകൾ മാത്രം ദൈർഘ്യമുള്ള മഴയാണ് പെയ്തത്. കനത്ത ഇടിയും ഉണ്ടായിരുന്നു.

വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. അഞ്ചു മുതല്‍ 10 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തിലുള്ള തെക്കു കിഴക്കന്‍ കാറ്റും 40 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കൊടുങ്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. തിരമാല മൂന്ന് അടി വരെ ഉയരാം. മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ട്രാഫിക് പൊലിസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x