Currency

കുടിവെള്ളം സംബന്ധിച്ച പരാതി അറിയിക്കാൻ ആപ്പുമായി ബിഡബ്ല്യുഎസ്എസ്ബി

സ്വന്തം ലേഖകൻSunday, November 27, 2016 3:52 pm

ടിവെള്ളം സംബന്ധിച്ചുള്ള പരാതികൾക്കും സേവനങ്ങൾക്കുമായി മൊബൈൽ ആപ്പ്ലിക്കേഷനുമായി നഗരത്തിലെ ജലവിതരണ ചുമതലയുള്ള ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ്

ബെംഗളുരു: കുടിവെള്ളം സംബന്ധിച്ചുള്ള പരാതികൾക്കും സേവനങ്ങൾക്കുമായി മൊബൈൽ ആപ്പ്ലിക്കേഷനുമായി നഗരത്തിലെ ജലവിതരണ ചുമതലയുള്ള ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി). കംപ്ലയിന്റ്, ട്രാക്ക് കംപ്ലയിന്റ്, കിയോസ്ക് ലൊക്കേഷൻ, വാട്ടർ ടൈമിങ്, കോൺടാക്ട്സ് എന്നീ അഞ്ച് ഓപ്ഷനുകൾ ആപ്പിൽ ഉണ്ട്.

ഉപഭോക്താവിന്റെ മൊബൈൽ നമ്പറും ആർആർ നമ്പറും ഇമെയിൽ ഐഡിയും ഏരിയയും അഡ്രസും നൽകി ആപ്പിലൂടെ പരാതി സമർപ്പിക്കാം. ഓരോ സോണുകളിലും വെള്ളമെത്തുന്ന ദിവസവും സമയവും അറിയാൻ വാട്ടർ ടൈംമിങ് ഓപ്ഷനുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കോണ്ടാക്റ്റ് നമ്പറും ആപ്പിലുണ്ട്. അതിനിടെ മഴലഭ്യത കുറവായതിനാൽ വരുംദിവസങ്ങളിൽ നഗരം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് നേരിടാൻ പോകുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x