Currency

ബഹ്റൈനിൽ മഴ തുടരുന്നു; ശുചീകരണ തൊഴിലാളികൾ ദുരിതത്തിൽ

സ്വന്തം ലേഖകൻMonday, November 28, 2016 6:35 pm

മനാമ: ബഹ്റൈനിൽ മഴ തുടരുന്നു. . പല സ്ഥലങ്ങളിലും മഴ വെള്ളവും അഴുക്കുവെള്ളം കെട്ടിക്കിടക്കുകയാണ്. ഫ്‌ളാറ്റുകളുടെ സമീപങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ചവറു വീപ്പകളിൽ മലിനജലം നിറഞ്ഞു പുറത്തേയ്ക്ക് ഒഴുകുന്ന നിലയിലാണ്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും റോഡുകളിലേയ്ക്ക് ഒഴുകിയെത്തിയിട്ടുമുണ്ട്. ഇതാകട്ടെ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

മഴയുള്ളതിനാൽ പലരും ചവറ്റു കുട്ടയിലേയ്ക്ക് ചപ്പു ചവറുകൾ വലിച്ചറിയുന്നതാണ് ജോലിഭാരം കൂടുന്നതിന് കാരണമായതെന്ന് തൊഴിലാളികൾ പറയുന്നു. മനാമ, ഗുദൈബിയ തുടങ്ങിയ ഇടുങ്ങിയ പ്രദേശങ്ങളിലെ ഇടറോഡുകളിൽ പലതും മഴവെള്ളവും മലിന ജലവും കൂടി കെട്ടിക്കിടക്കുകയാണ്. മഴവെള്ളം നിറഞ്ഞതോടെ റോഡുകൾക്കടിയിലൂടെ കടന്നു പോകുന്ന മാലിന്യ പൈപ്പുകൾ ബ്ലോക്കാവുകയും റോഡുകളിൽ കൂടി വെള്ളം ഒഴുകുന്ന അവസ്‌ഥയും ചില ഇടങ്ങളിൽ ഉണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ബഹ്റൈനിൽ മഴ തുടരുന്നു; ശുചീകരണ തൊഴിലാളികൾ ദുരിതത്തിൽ”

  1. I will right away clutch your rss as I can’t in finding your
    e-mail subscription link or newsletter service.
    Do you’ve any? Please allow me recognise in order that I
    may just subscribe. Thanks.

  2. Everything is very open with a very clear description of the issues.

    It was definitely informative. Your website is useful. Thank you for
    sharing!

Comments are closed.

Top
x