Currency

കോടികള്‍ മുടക്കി ഫാന്‍സി നമ്പര്‍ പ്ലേറ്റ് വാങ്ങിയ വ്യവസായി അറസ്റ്റില്‍

സ്വന്തം ലേഖകൻWednesday, November 30, 2016 11:39 am

ലേലത്തില്‍ നമ്പർ പിടിച്ചതിന് ശേഷം ബാങ്കില്‍ മതിയായ തുക ഇല്ലാത്ത ചെക്കാണ് ഇയാൾ നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

അബുദാബി: അബുദാബിയിൽ കോടികൾ മുടക്കി വാഹനത്തിന്റെ ഫാൻസി നമ്പർ വാങ്ങിയ വ്യവസായി അറസ്റ്റിൽ. ലേലത്തില്‍ നമ്പർ പിടിച്ചതിന് ശേഷം ബാങ്കില്‍ മതിയായ തുക ഇല്ലാത്ത ചെക്കാണ് ഇയാൾ നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സാമ്പത്തിക തട്ടിപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ഒരാഴ്ച്ച മുന്‍പാണ് എമിറേറ്റസ് ഓക്ഷന്‍ നടത്തിയ ലേലത്തില്‍ അബുദാബി 1 എന്ന നമ്പര്‍ കോടികള്‍ക്ക് ലേലത്തില്‍ പോയത്. മുപ്പത്തിയൊന്ന് ദശലക്ഷം ദിര്‍ഹത്തിനായിരുന്നു വിൽപ്പന. ചോദ്യം ചെയ്യലില്‍ നമ്പര്‍ വാങ്ങാന്‍ ആവശ്യമായ പണം തന്റെ കയ്യില്‍ ഇല്ലായിരുന്നു എന്ന് ഇയാള്‍ സമ്മതിച്ചു. നമ്പര്‍ ലേലത്തില്‍ പിടിച്ച ശേഷം ഉയര്‍ന്ന വിലക്ക് മറ്റാര്‍ക്കെങ്കിലും വില്‍ക്കാനായിരുന്നു പദ്ധതിയെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “കോടികള്‍ മുടക്കി ഫാന്‍സി നമ്പര്‍ പ്ലേറ്റ് വാങ്ങിയ വ്യവസായി അറസ്റ്റില്‍”

  1. Hi, this weekend is pleasant for me, because this occasion i am reading this enormous educational article here at my residence.

  2. In fact no matter if someone doesn’t understand after that its up to other viewers that they will
    assist, so here it happens.

  3. Daniele says:

    Good answers in return of this question with genuine arguments
    and telling all about that.

Comments are closed.

Top
x