Currency

ഡല്‍ഹിയില്‍ വ്യവസായസ്ഥാപനങ്ങളുടെ സള്‍ഫര്‍ കത്തിക്കല്‍ വായുമലിനീകരണം രൂക്ഷമാക്കുന്നു

സ്വന്തം ലേഖകന്‍Monday, December 5, 2016 5:16 pm

സള്‍ഫര്‍ കത്തിക്കുന്നത് സള്‍ഫര്‍ ഡയോക്‌സൈഡ് പോലുള്ള മലിനീകരണ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്താന്‍ കാരണമാകും. ഇവ ഡല്‍ഹി, എന്‍.സി.ആര്‍. മേഖലയിലെ വായുമലിനീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: വ്യവസായസ്ഥാപനങ്ങള്‍ വന്‍തോതില്‍ സള്‍ഫറുള്ള ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്. സള്‍ഫര്‍ കത്തിക്കുന്നത് സള്‍ഫര്‍ ഡയോക്‌സൈഡ് പോലുള്ള മലിനീകരണ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്താന്‍ കാരണമാകും. ഇവ ഡല്‍ഹി, എന്‍.സി.ആര്‍. മേഖലയിലെ വായുമലിനീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തണുപ്പുകാലത്ത് കണ്ടുവരുന്ന മലിനീകരണ പദാര്‍ഥങ്ങളില്‍ 30 ശതമാനം വരെയും ഇത്തരത്തില്‍ വ്യവസായശാലകള്‍, വാഹനങ്ങള്‍, വൈദ്യുതിപ്ലാന്റുകള്‍ എന്നിവ തള്ളുന്നതാണ്. റിഫൈനറികളിലെ ഉപോത്പന്നമായ പെറ്റ് കോക്ക് ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഡല്‍ഹിയില്‍ നിരോധിച്ചുകൊണ്ട് 1996ല്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇത് ഭേദഗതിചെയ്തുകൊണ്ട് ഡല്‍ഹിയുടെ പരിസരപ്രദേശങ്ങളില്‍ വരുന്ന തലസ്ഥാനമേഖലകളിലേക്കുകൂടി (എന്‍.സി.ആര്‍.) വ്യാപിപ്പിക്കണമെന്ന് പരിസ്ഥിതിമലിനീകരണ നിയന്ത്രണ അതോറിറ്റി ശുപാര്‍ശചെയ്യുന്നു.

അതേസമയം മലിനീകരണമുണ്ടാക്കുന്ന ഫര്‍ണസ് ഓയിലുകള്‍ക്ക് പലയിടത്തും നികുതിയിളവുണ്ട്. ദേശീയ തലസ്ഥാനമേഖലയില്‍ പ്രതിമാസം ഏതാണ്ട് 30,000 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലാണ് വിറ്റുപോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല അനധികൃത കോളനികളിലും നിരവധി വ്യവസായങ്ങള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയാകട്ടെ ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ അധികാരപരിധിക്ക് പുറത്തുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഡല്‍ഹിയില്‍ വ്യവസായസ്ഥാപനങ്ങളുടെ സള്‍ഫര്‍ കത്തിക്കല്‍ വായുമലിനീകരണം രൂക്ഷമാക്കുന്നു”

  1. Its like you read my mind! You appear to know a lot about this, like you wrote the book in it or something.
    I think that you can do with a few pics to drive the message home a bit,
    but instead of that, this is wonderful blog. A fantastic read.
    I will definitely be back.

Comments are closed.

Top
x