
ദുബായ്: പതിമൂന്നാമത് ദുബായ് അന്താരാഷ്ട്ര ചലചിത്രമേള ആരംഭിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന മേളയുടെ ഭാഗമായി 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചലചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോക സിനിമയില്‍ നിന്ന് 58 സിനിമകളാണ് ദുബായ് ചലചിത്രമേളയിൽ ആദ്യപ്രദർശനം നടത്തുന്നത്. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള 94 ചലചിത്രങ്ങളും മേളയിൽ ആദ്യ പ്രദര്‍ശനം നടത്തും.
63 അറബ് ചിത്രങ്ങൾ മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബോളിവുഡ് നടി രേഖക്കു പുറമെ സാമുവല്‍ എല്‍ ജാക്സണ്, ഗബ്രിയേല്‍ യാരിദ് എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾ ലഭിക്കും. ഇന്ത്യയിൽ നിന്നും ‘ബെഫിക്റെ’ എന്ന ഹിന്ദി ചലചിത്രം മേളയിൽ ഇടം നേടിയിട്ടുണ്ട്. വാണി കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.