ബഹ്റൈനിലെ സാഖിര്‍ പാലസില്‍ നടന്ന ഉച്ചകോടിയില്‍ ബ്രിട്ടനുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണയായി.
ബഹ്റൈന്‍: മുപ്പത്തി ഏഴാമത് ജി.സി.സി ഉച്ചകോടി ബഹ്റൈനില്‍ സമാപിച്ചു. ബഹ്റൈനിലെ സാഖിര്‍ പാലസില്‍ നടന്ന ഉച്ചകോടിയില്‍ ബ്രിട്ടനുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ധാരണയായി. ജി.സി.സി ഉച്ചകോടിയില്‍ ആദ്യമായി പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളും പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിറിയ, യമന്‍, ഇറാന് വിഷയങ്ങളില്‍ ബ്രിട്ടന് ജി.സി.സി രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യും. ഐ.എസ്, അല്‍ ഖാഇദ അടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായ പോരാട്ടത്തിനും ജി.സി.സിയും ബ്രിട്ടനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഉച്ചകോടിയുടെ സമാപനമായി പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ഒരുമിച്ച് പ്രവര്‍ത്തിക്കാനും ബഹ്റൈനില്‍ നടന്ന ഉച്ചകോടിയില്‍ ധാരണയായി.
ബശ്ശാറുല്‍ അസദിനു പകരം എല്ലാ സിറിയക്കാരെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാറിലേക്കുള്ള മാറ്റമാണ് സിറിയന്‍ പ്രശ്നത്തിന് പരിഹാരമെന്നും ഉച്ചകോടി വിലയിരുത്തി. അറബ് മേഖലയിലെ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കണമെന്ന നിലപാടാണ് ഉച്ചകോടിയില്‍ ഉയര്‍ന്നത്. ജി.സി.സി സഹകരണത്തില്‍ നിന്ന് യൂനിയനിലേക്കുള്ള പാതയിലാണെന്നുമുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് കൂടിയാണ് മുപ്പത്തി ഏഴാം ജി.സി.സി ഉച്ചകോടി സമാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I love what you guys are up too. Such clever work and reporting!
Keep up the wonderful works guys I’ve incorporated you guys to my own blogroll.
I was suggested this website via my cousin. I’m no longer certain whether this put up is written by
way of him as nobody else realize such distinct about my problem.
You are incredible! Thank you!
Very descriptive blog, I loved that bit. Will there be a part 2?
Inspiring quest there. What occurred after? Thanks!
hi!,I like your writing so much! share we be in contact extra about your article on AOL?
I need a specialist in this space to resolve my problem.
May be that’s you! Taking a look forward to peer you.