Currency

എമിറേറ്റ്‌സ് സോയില്‍ മ്യൂസിയം സന്ദർശകർക്കായി തുറന്നു

സ്വന്തം ലേഖകൻFriday, December 9, 2016 11:38 am
Play

യു.എ.ഇ.യിലെ വിവിധതരത്തിലുള്ള മണ്ണുകളും അവയുടെ സവിശേഷതകളും പ്രദര്‍ശിപ്പിക്കുന്ന 'എമിറേറ്റ്‌സ് സോയില്‍ മ്യൂസിയം' സന്ദർശകർക്കായി തുറന്നു കൊടുത്തു. ദുബായ് അല്‍ഐന്‍ റോഡിലാണ് മ്യൂസിയം.

ദുബായ്: യു.എ.ഇ.യിലെ വിവിധതരത്തിലുള്ള മണ്ണുകളും അവയുടെ സവിശേഷതകളും പ്രദര്‍ശിപ്പിക്കുന്ന ‘എമിറേറ്റ്‌സ് സോയില്‍ മ്യൂസിയം’ സന്ദർശകർക്കായി തുറന്നു കൊടുത്തു. ദുബായ് അല്‍ഐന്‍ റോഡിലാണ് മ്യൂസിയം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച മണ്‍കട്ടകള്‍ വിവിധ ആകൃതികളില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബയോസലൈന്‍ അഗ്രികള്‍ച്ചര്‍ (ഐ.സി.ബി.എ.), അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് (എ.ഡി.എഫ്.ഡി.) എന്നിവർ സംയുക്തമായി നിർമ്മിച്ച മ്യൂസിയത്തിൽ വിവിധതരം മണ്ണില്‍ വെള്ളത്തിന്റെ ശുദ്ധത, മണ്ണിന്റെ ക്ഷാര, അമ്ല ഗുണങ്ങള്‍, ലവണാംശം, നിറവ്യത്യാസത്തിനുള്ള കാരണങ്ങള്‍, വെള്ളം അരിച്ചെടുക്കുന്നതില്‍ മണ്ണിനുള്ള പങ്ക് തുടങ്ങിയവ പരീക്ഷണങ്ങളിലൂടെ വിശദമാക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “എമിറേറ്റ്‌സ് സോയില്‍ മ്യൂസിയം സന്ദർശകർക്കായി തുറന്നു”

  1. Hey I know this is off topic but I was wondering if you knew of any widgets I
    could add to my blog that automatically tweet my newest twitter
    updates. I’ve been looking for a plug-in like this for
    quite some time and was hoping maybe you would have some experience with something like this.
    Please let me know if you run into anything.

    I truly enjoy reading your blog and I look forward to your new updates.

Comments are closed.

Top
x