Currency

ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പോളിസി ഈ വര്‍ഷം തന്നെ എടുത്തിരിക്കണം

സ്വന്തം ലേഖകൻSunday, December 11, 2016 4:09 pm

ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കാലാവധി നീട്ടി നല്‍കില്ലെന്നും എല്ലാവരും ഈ വര്‍ഷം തന്നെ പോളിസി എടുത്തിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ദുബായ്: ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കാലാവധി നീട്ടി നല്‍കില്ലെന്നും എല്ലാവരും ഈ വര്‍ഷം തന്നെ പോളിസി എടുത്തിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ മാസം 31 നാണ് കാലവധി അവസാനിക്കുന്നത്. അടുത്ത വര്‍ഷം ഒന്നു മുതല്‍ വിസ പുതുക്കുന്നവരെല്ലാം തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം.

ഇതിന്റെ ഭാഗമായി പുതുവര്‍ഷം മുതല്‍ താമസ കുടിയേറ്റ വകുപ്പുമായി ആരോഗ്യ ഇന്‍ഷ്യൂറന്‍സ് ബന്ധിപ്പിക്കും.സ്ഥാപനത്തിലെ ജോലിക്കാരുടെ എണ്ണത്തിനനുസരിച്ചായിരുന്നു ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് അധികൃതര്‍ കാലാവധി ഏര്‍പ്പെടുത്തിയിരുന്നത്.

ഇന്‍ഷ്യുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടില്ലെങ്കില്‍ ഓരോ മാസവും 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഇക്കാരണം കൊണ്ട് വിസ അടിക്കാന്‍ താമസം നേരിട്ടാല്‍ 10,000 ദിര്‍ഹമായിരിക്കും പിഴ. 650 ദിര്‍ഹമാണ് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പ്രീമിയം ലഭിക്കാന്‍ ഏറ്റവും ചുരുങ്ങിയ നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പോളിസി ഈ വര്‍ഷം തന്നെ എടുത്തിരിക്കണം”

  1. Hello to all, for the reason that I am genuinely keen of reading this weblog’s post to be updated regularly.
    It contains nice stuff.

Comments are closed.

Top
x