ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ www.dha.gov.ae വെബ്‌സൈറ്റ് ലോഗിന്‍ ചെയ്താല്‍ പരാതി വിഭാഗത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. രോഗികള്‍ക്ക് പൂര്‍ണ സൗഖ്യവും സംതൃപ്തിയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ദുബായ്: ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. നിലവിലെ പരാതി പരിഹാര സംവിധാനം തന്നെ മികച്ച രീതിയിലാണ്. എങ്കിലും നടപടി കാര്യക്ഷമമാക്കാന്‍ ഇ കംപ്ലയിന്റ് പോര്‍ട്ടല്‍ വഴി സാധിക്കുമെന്ന് അതോറിറ്റിയിലെ ഹെല്‍ത് റെഗുലേഷന്‍മെഡിക്കല്‍ ടൂറിസം വിഭാഗം മേധാവി ഡോ. ലൈലാ അല്‍ മര്‍സൂഖി പറഞ്ഞു.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ www.dha.gov.ae വെബ്‌സൈറ്റ് ലോഗിന്‍ ചെയ്താല്‍ പരാതി വിഭാഗത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. രോഗികള്‍ക്ക് പൂര്‍ണ സൗഖ്യവും സംതൃപ്തിയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോകനിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ മുഖേനയാക്കുന്നത്.
ദുബായിലെ ആശുപത്രികളില്‍ ചികിത്സ തേടിയ താമസക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും പരാതികളുണ്ടെങ്കില്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിച്ചാല്‍ മതി. ഉടന്‍ ഡി.എച്ച്.എ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയ്യറാക്കും. പരാതിക്കാരെയും ബന്ധപ്പെട്ട കക്ഷികളെയും ഇക്കാര്യം അറിയിക്കുകയും ചെയ്യം. പിന്നീട് ക്ലിനിക്കല്‍ ഗവര്‍ണന്‍സ് ഒഫീസ് റിപ്പോര്‍ട്ട് വിലയിരുത്തി ആവശ്യമെങ്കില്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കും. കണ്‍സള്‍ട്ടന്റുമാരും സ്‌പെഷ്യലിസ്റ്റുകളുമായ മൂന്ന് ഡോക്ടര്‍മാരാണ് സമിതിയിലുണ്ടാവുക. പരാതിയും പ്രാഥമിക റിപ്പോര്‍ട്ടും പരിശോധിക്കുന്ന സമിതി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് തയ്യറാക്കി അന്തിമ നിഗമനത്തിലത്തെും. പരാതികള്‍ക്ക് ഏറ്റവും പെട്ടെന്ന് പരിഹാരം നല്‍കുന്നതിനും സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Why viewers still make use of to read news papers when in this technological world all is available on net?
Great web site. A lot of useful info here. I’m sending it to
a few pals ans additionally sharing in delicious.
And of course, thank you for your sweat!
Thanks for sharing your thoughts on great cars. Regards